നയം:യൂണിവേഴ്സൽ കോഡ് ഓഫ് കോൺഡക്റ്റ് - നിർവ്വഹണ മാർഗ്ഗരേഖ

This page is a translated version of the page Policy:Universal Code of Conduct/Enforcement guidelines and the translation is 98% complete.
വിക്കിമീഡിയ ഫൗണ്ടേഷൻ യൂണിവേഴ്സൽ കോഡ് ഓഫ് കോൺഡക്റ്റ്

1. യു.സി.ഒ.സി നിർവ്വഹണ മാർഗ്ഗരേഖ

സാർവത്രിക പെരുമാറ്റച്ചട്ടത്തിന്റെ (UCoC) ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കാൻ സമൂഹത്തിനും വിക്കിമീഡിയ ഫൗണ്ടേഷനും കഴിയുമെന്ന് ഈ നിർവ്വഹണ മാർഗ്ഗരേഖ വിവരിക്കുന്നു. UCoC-യെക്കുറിച്ചുള്ള ധാരണ പ്രോത്സാഹിപ്പിക്കുക, ലംഘനങ്ങൾ തടയുന്നതിനുള്ള സജീവമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, UCoC ലംഘനങ്ങളോട് പ്രതികരിക്കുന്ന പ്രക്രിയകൾ രൂപപ്പെടുത്തുക, പ്രാദേശിക നിർവ്വഹണ ഘടനകളെ പിന്തുണയ്ക്കുക എന്നിവയും മറ്റ് വിഷയങ്ങൾക്കൊപ്പം ഇതിൽ ഉൾപ്പെടുന്നു.

എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ വിക്കിമീഡിയ സ്‌പെയ്‌സുകൾക്കും UCoC ബാധകമാണ്. അതിനാൽ, UCoC നടപ്പിലാക്കുന്നത് ഒരു കൂട്ടുത്തരവാദിത്തമാണ്. വികേന്ദ്രീകരണത്തിന്റെ ഭാഗമായി സാധ്യവും പ്രസക്തവുമായ പ്രാദേശിക തലം മുതൽ UCoC നടപ്പിലാക്കണം.

നിലവിലുള്ളതും ഭാവിയിലുള്ളതുമായ നിർവ്വഹണ ഘടനകളുടെ ഇടപെടലിന് ഒരു ചട്ടക്കൂട് നൽകുവാനും, UCoC യുടെ നൈതികവും സ്ഥിരവുമായ നടപ്പാക്കലിനായി അടിസ്ഥാനം സൃഷ്ടിക്കാൻ ശ്രമിക്കുന്നതുമായിരിക്കും ഈ നിർവ്വഹണ മാർഗ്ഗരേഖ.

1.1 UCoC നിർവ്വഹണ മാർഗ്ഗരേഖയുടെ വിവർത്തനങ്ങൾ

UCoC നിർവ്വഹണ മാർഗ്ഗരേഖയുടെ യഥാർത്ഥ പതിപ്പ് ഇംഗ്ലീഷിലാണ് ഉള്ളത്. വിക്കിമീഡിയ പദ്ധതികളിൽ ഉപയോഗിക്കുന്ന വിവിധ ഭാഷകളിലേക്ക് ഇത് വിവർത്തനം ചെയ്യും. കൃത്യമായ വിവർത്തനങ്ങൾക്കായി വിക്കിമീഡിയ ഫൗണ്ടേഷൻ പരമാവധി ശ്രമിക്കും. ഇംഗ്ലീഷ് പതിപ്പും വിവർത്തനവും തമ്മിലുള്ള അർത്ഥത്തിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടായാൽ, തീരുമാനങ്ങൾ ഇംഗ്ലീഷ് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

1.2 UCoC നിർവ്വഹണ മാർഗ്ഗരേഖയുടെ വിലയിരുത്തൽ

നിർവ്വഹണ മാർഗ്ഗരേഖ അംഗീകരിക്കപ്പെട്ടത് മുതൽ ഒരു വർഷം കഴിയുന്നതോടെ ബോർഡ് ഓഫ് ട്രസ്റ്റിമാരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ വിക്കിമീഡിയ ഫൗണ്ടേഷൻ UCoC നിർവ്വഹണ മാർഗ്ഗരേഖയുടെയും സാർവ്വത്രിക പെരുമാറ്റച്ചട്ടത്തിന്റെയും (UCoC) അവലോകനവും കമ്മ്യൂണിറ്റി കൺസൾട്ടേഷനും നടത്തും

2. സംരക്ഷണപ്രവർത്തനങ്ങൾ

വിക്കിമീഡിയ സമൂഹങ്ങൾക്കും ബന്ധപ്പെട്ട വ്യക്തികൾക്കും UCoCയെക്കുറിച്ച് ബോധവാന്മാരാകുന്നതിനും അത് പൂർണ്ണമായി മനസ്സിലാക്കുന്നതിനും പാലിക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്നതാണ് ഈ വിഭാഗം ലക്ഷ്യമിടുന്നത്. അതിനായി, UCoC-യെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും UCoC-യുടെ വിവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഉചിതമായതോ ആവശ്യമുള്ളതോ ആയ ഇടങ്ങളിൽ UCoC സ്വമേധയാ പാലിക്കൽ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശുപാർശകൾ ഈ വിഭാഗം വിശദമാക്കും.

2.1 UCoCയുടെ നോട്ടിഫിക്കേഷനും അംഗീകാരവും

വിക്കിമീഡിയ പ്രോജക്ടുകളിൽ ഇടപെടുകയും സംഭാവന ചെയ്യുകയും ചെയ്യുന്ന എല്ലാവർക്കും UCoC ബാധകമാണ്. ലോകമെമ്പാടുമുള്ള വിക്കിമീഡിയ പ്രോജക്റ്റുകളിൽ സഹകരിക്കുന്നതിനുള്ള പെരുമാറ്റത്തിന്റെ അടിസ്ഥാനമായി മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമുകളിൽ ഹോസ്റ്റ് ചെയ്‌തിരിക്കുന്ന ഔദ്യോഗിക പരിപാടികൾക്കും ബന്ധപ്പെട്ട ഇടങ്ങൾക്കും ഇത് ബാധകമാണ്.

വിക്കിമീഡിയ ഉപയോഗിക്കാനുള്ള വ്യവസ്ഥകളിൽ (Terms of use) UCoC ഉൾപ്പെടുത്താൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.

കൂടാതെ, താഴെപ്പറയുന്ന വ്യക്തികൾ UCoC പാലിക്കും എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്:

  • വിക്കിമീഡിയ ഫൗണ്ടേഷൻ ജീവനക്കാർ, കരാറുകാർ, ബോർഡ് ഓഫ് ട്രസ്റ്റീ മെമ്പർമാർ, വിക്കിമീഡിയ അഫിലിയേറ്റ് ബോർഡ് അംഗങ്ങൾ, ജീവനക്കാർ;
  • ഒരു വിക്കിമീഡിയ അഫിലിയേറ്റ് അല്ലെങ്കിൽ വിക്കിമീഡിയ അഫിലിയേറ്റ് ആവാൻ ഉദ്ദേശിക്കുന്ന പ്രതിനിധി (ഉദാഹരണത്തിന്, വിക്കിമീഡിയ സ്പോൺസർ ചെയ്യുന്ന പരിപാടിയിലോ, പഠനങ്ങളിലോ, ഗവേഷണങ്ങളിലോ സഹകരിക്കുകയോ അതിനെ പിന്തുണക്കുകയോ ചെയ്യുന്ന വ്യക്തിയോ ഒരുകൂട്ടം വ്യക്തികളോ- ഇതൊരു ഉദാഹരണം മാത്രമാണ്. ഇതിൽ പരിമിതമല്ല)
  • ഇവന്റുകളിലും മറ്റും വിക്കിമീഡിയയുടെ ട്രേഡ്‌മാർക്ക്, ലോഗോ മറ്റു ചിഹ്നങ്ങൾ ഉപയോഗപ്പെടുത്താനോ, വിക്കിമീഡിയയെയോ, സമൂഹത്തെയോ, അനുബന്ധപദ്ധതികളെയോ പ്രതിനിധീകരിച്ച് ഏതെങ്കിലും ഇവന്റുകളിൽ പങ്കെടുക്കാനോ താത്പര്യപ്പെടുന്നവർ.

2.1.1 UCoC ബോധവത്കരണത്തെ പിന്തുണക്കൽ

UCoC ബോധവത്കരണത്തിന്റെ ഭാഗമായി അതിന്റെ വിവരണത്തിലേക്ക് നയിക്കുന്ന ഒരു ലിങ്ക് താഴെ കാണിക്കുന്ന ഇടങ്ങളിലെല്ലാം പ്രദർശിപ്പിക്കുന്നതാണ്.

  • ഉപയോക്താവിന്റെ താളിലും, ഇവന്റ് രജിസ്ട്രേഷൻ പേജുകളിലും.
  • വിക്കിമീഡിയ പദ്ധതികളിലെ ഫൂട്ടർ, ലോഗിൻ ചെയ്യാത്തവരുടെ എഡിറ്റ് കൺഫർമേഷൻ വിൻഡോ എന്നിവിടങ്ങളിൽ അനുയോജ്യമായേടത്തും സാധ്യമായേടത്തും.
  • അംഗീകൃതമായ അനുബന്ധ വെബ്സൈറ്റുകളിലും യൂസർഗ്രൂപ്പ് താളുകളിലും.
  • വ്യക്തിതലത്തിൽ നേരിട്ടോ, ഓൺലൈൻ ആയോ മറ്റോ ഉള്ള മീറ്റുകളിലും നേരിട്ടുള്ള ബോധവത്കരണം.
  • അനുയോജ്യമായതും ആവശ്യമായതുമായ പ്രാദേശിക പ്രൊജക്റ്റുകൾ, അനുബന്ധ ഘടകങ്ങൾ, യൂസർ ഗ്രൂപ്പുകൾ, ഇവന്റുകൾ എന്നിവയിൽ.

2.2 UCoC പരിശീലനത്തിനുള്ള ശിപാർശകൾ

വിക്കിമീഡിയ ഫൗണ്ടേഷന്റെ സഹകരണത്തോടെ U4C രൂപീകരണ സമിതി (ബിൽഡിങ് കമ്മറ്റി) UCoC ചട്ടങ്ങളെക്കുറിച്ച് പൊതു അവബോധം സൃഷ്ടിക്കാനും അതിന്റെ നിർവ്വഹണത്തിനുള്ള കഴിവുകൾ വളർത്തിയെടുക്കാനുമായി പരിശീലന പരിപാടികൾ രൂപപ്പെടുത്തുകയും സംഘടിപ്പിക്കുന്നതുമാണ്. UCoC പരിശീലന പരിപാടികളുടെ രൂപപ്പെടുത്തലിനായി അഫിലിയേറ്റുകൾ, അഫിലിയേഷൻ കമ്മറ്റി, ആർബിട്രേഷൻ കമ്മറ്റി, സ്റ്റെവാർഡുകൾ, പ്രത്യേകാവകാശങ്ങളുള്ള അംഗങ്ങൾ, ടി&എസ്, ലീഗൽ, തുടങ്ങി പ്രയോജനപ്രദമായ ഏത് അംഗങ്ങളുമായും കൂടിയാലോചനകൾ നടത്തുന്നത് നന്നായിരിക്കും.

UCoC നിർവ്വഹണ പ്രക്രിയയിൽ പങ്കാളിയാവാനോ, അതിനെക്കുറിച്ച് കൂടുതൽ അറിയാനോ താത്പര്യപ്പെടുന്നവർക്കായാണ് ഈ പരിശീലനം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

പൊതുവിവരണം, ലംഘനങ്ങളെ തിരിച്ചറിയലും പിന്തുണക്കലും, സങ്കീർണ്ണമായ കേസുകളും അപ്പീൽ സംവിധാനവും എന്നിങ്ങനെ മൂന്ന് സ്വതന്ത്ര പരിശീലന പരിപാടികളാണ് സംവിധാനിച്ചിരിക്കുന്നത്. ആദ്യഘട്ട U4C നടപ്പിൽ വരുന്നതോടെ അനിവാര്യമായ മാറ്റങ്ങൾ പരിശീലന മോഡ്യൂളുകളിൽ വരാവുന്നതാണ്.

പരിശീലന മോഡ്യൂളുകൾ വ്യത്യസ്ഥമായ ഫോർമാറ്റുകളിലും പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കിക്കൊണ്ട് ഉപയോഗം എളുപ്പമാക്കും. പ്രാദേശിക കമ്മ്യൂണിറ്റികൾ, അഫിലിയേറ്റുകൾ എന്നിവർക്ക് അവരുടെ പ്രാദേശിക തലങ്ങളിൽ പരിശീലനം നൽകാനായും വിവർത്തനം ചെയ്യാനുമായി വിക്കിമീഡിയയിൽ നിന്നുള്ള സാമ്പത്തിക പിന്തുണ ലഭ്യമാക്കും.

ഓരോ മോഡ്യൂൾ പരിശീലനം പൂർത്തിയാക്കുന്നവർക്ക് ആ യോഗ്യത പരസ്യപ്പെടുത്താനുള്ള സംവിധാനം ഉണ്ടാവണമെന്ന് ഞങ്ങൾ താത്പര്യപ്പെടുന്നു.

നിർദ്ദേശിക്കപ്പെട്ട പരിശീലനപരിപാടികൾ താഴെ ചേർക്കുന്നു:

മോഡ്യൂൾ A - ഓറിയന്റേഷൻ (UCoC - ജനറൽ)

  • UCoC ചട്ടങ്ങൾ, അതിന്റെ നിർവ്വഹണം എന്നിവയെക്കുറിച്ച് പൊതുവായ അവബോധം ഉണ്ടെന്ന് ഉറപ്പുവരുത്തുക.
  • എന്താണ് UCoC എന്നും അതുവഴി നടപ്പാക്കേണ്ട നടപടികളെന്തൊക്കെ എന്നും ചട്ടലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ടൂളുകൾ ഏതെല്ലാമെന്നുമുള്ള സംക്ഷിപ്ത വിവരണം നൽകുക.

മോഡ്യൂൾ ബി - ലംഘനമാണെന്ന് മനസ്സിലാക്കലും റിപ്പോർട്ട് ചെയ്യലും (UCoC - ചട്ടലംഘനങ്ങൾ)

  • ഏതൊക്കെയാണ് UCoC ലംഘനങ്ങളെന്ന് ആളുകളെ ബോധവത്കരിക്കുക. അവ റിപ്പോർട്ട് ചെയ്യാനുള്ള രീതികളും ടൂളുകളും മനസ്സിലാക്കിക്കൊടുക്കുക.
  • വിവിധ തരം ചട്ടലംഘനങ്ങൾ വിശദീകരിക്കുക. പ്രാദേശിക പശ്ചാത്തലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടേണ്ടതായ ലംഘനങ്ങൾ എങ്ങനെ തിരിച്ചറിയാം, റിപ്പോർട്ടിങ് രീതികൾ എങ്ങനെയെല്ലാം, UCoC നടപടിക്രമങ്ങളിലെ കാര്യക്ഷമമായ കേസ് നടത്തിപ്പ് എന്നിവയെല്ലാം വിശദീകരിക്കുക.
  • UCoC യുടെ ഏതെങ്കിലും പ്രത്യേക വകുപ്പുകളെ കുറിച്ചും (ഉദാ: സ്വാധീനശക്തി ദുരുപയോഗം) ആവശ്യം വരുന്നതനുസരിച്ച് പരിശീലനം നടത്താവുന്നതാണ്.

മോഡ്യൂൾ സി - സങ്കീർണ്ണമായ കേസുകൾ, അപ്പീലുകൾ (UCoC - ഒന്നിലധികം ലംഘനങ്ങളുള്ള പരാതികൾ, അപ്പീലുകൾ)

  • U4C യിൽ അംഗമാവാനുള്ള ഒരു നിബന്ധനയാണ് ഈ മോഡ്യൂൾ പരിശീലനം. ഇവ ദീർഘവീക്ഷണമുള്ള U4C അപേക്ഷകർക്കും പ്രത്യേകാവകാശങ്ങളുള്ള അംഗങ്ങൾക്കുമായി പരിമിതപ്പെടുത്തുന്നുണ്ട്.
  • രണ്ട് സവിശേഷ വിഷയങ്ങൾ ഈ മോഡ്യൂളിൽ പരിശീലിപ്പിക്കപ്പെടേണ്ടതുണ്ട്:
    • C1 - സങ്കീർണ്ണമായ കേസുകൾ കൈകാര്യം ചെയ്യൽ (UCoC - Multiple Violations): ക്രോസ് വിക്കി കേസുകൾ, ദീർഘകാലമായുള്ള ശല്യപ്പെടുത്തൽ, ഭീഷണികളുടെ യാഥാർത്ഥ്യം ഗ്രഹിക്കൽ, ഫലപ്രദവും സംവേദകവുമായ ആശയവിനിമയം, ഇരകളുടെയും വ്രണിത വ്യക്തികളുടെയും സുരക്ഷ ഉറപ്പുവരുത്തൽ എന്നിവ
    • C2 - അപ്പീലുകൾ കൈകാര്യം ചെയ്യൽ, കേസുകൾ അവസാനിപ്പിക്കൽ (UCoC - അപ്പീലുകൾ): UCoC അപ്പീലുകളുടെ കവർ ഹാൻഡ്‌ലിങ്
  • ഈ മോഡ്യൂളുകൾ ഇൻസ്ട്രക്ടർമാർ നേതൃത്വം നൽകുന്ന വിഷയാധിഷ്ഠിത പരിശീലനങ്ങളായിരിക്കും. U4C അംഗങ്ങൾ, അപേക്ഷകർ, കമ്മ്യൂണിറ്റികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ തുടങ്ങി ആക്സസ് റ്റു നോൺ-പബ്ലിക് പെഴ്സണൽ ഡാറ്റ പോളിസിയിൽ ഒപ്പുവെച്ചവർക്കായിരിക്കും ഈ പരിശീലനം നൽകപ്പെടുക.
  • ഇത്തരം പരിശീലനങ്ങളുടെ മെറ്റീരിയലുകളും സ്ലൈഡുകളും, ചോദ്യോത്തരങ്ങളുമെല്ലാം സാധ്യതയനുസരിച്ച് എല്ലാവർക്കും ലഭ്യമാക്കാവുന്നതാണ്.

3. റെസ്പോൺസീവ് വർക്ക്

UCoC യുടെ ലംഘനം സംഭവിക്കുമ്പോൾ ആവശ്യമായ റിപ്പോർട്ടിങ് നടപടികൾ, പ്രാദേശികതലങ്ങളിലെ നിർവ്വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവക്കാവശ്യമായ തത്വങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വിവരിക്കുന്നതാണ് ഈ ഭാഗം. അതിനായി ഇവിടെ റിപ്പോർട്ടിങ് നടപടികൾ, റിപ്പോർട്ടിങ് ടൂളുകൾ നിർമ്മിക്കാനായുള്ള ശിപാർശകൾ, വിവിധ നിയമലംഘനങ്ങൾക്കെതിരെയുള്ള നടപടികൾ, പ്രാദേശിക നിർവ്വഹണസംവിധാനങ്ങൾ എന്നിവയെല്ലാം വിശദമായി പരിചയപ്പെടുത്തും.

3.1 UCoC ലംഘനങ്ങൾ ഫയൽ ചെയ്യുന്നതിന്റെയും പ്രൊസസ്സ് ചെയ്യുന്നതിന്റെയും തത്വങ്ങൾ

താഴെ ചേർക്കുന്ന തത്വങ്ങൾ വിക്കിമീഡിയക്കുള്ളിലെ റിപ്പോർട്ടിങ് രീതിയുടെ അടിസ്ഥാനമായി വർത്തിക്കുന്നതാണ്.

റിപ്പോർട്ടുകൾ:

  • ലംഘനത്തിനിരയായ വ്യക്തികൾക്കോ, അത് ശ്രദ്ധയിൽ പെടുന്ന വിഷയത്തിൽ ബന്ധമില്ലാത്ത ഏതെങ്കിലും മൂന്നാം കക്ഷികൾക്കോ UCoC ലംഘനം റിപ്പോർട്ട് ചെയ്യാവുന്നതാണ്.
  • ഓൺലൈനായോ, അല്ലാതെയോ, ഏത് ഇടങ്ങളിലും നടക്കുന്ന ചട്ടലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അവ UCoC ലംഘനത്തിന്റെ പരിധിയിൽ വരുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
  • പൊതുവായോ സ്വകാര്യതയുടെ പരിധികൾ മാനിച്ചോ റിപ്പോർട്ടിങ് നടത്താനുള്ള ഉപാധികൾ ഉണ്ടായിരിക്കേണ്ടതുണ്ട്.
  • ആരോപണങ്ങളുടെ നിജസ്ഥിതിയും വിശ്വാസ്യതയും കൃത്യമായി പരിശോധിച്ച് അവയുടെ നിയമസാധുതയും പ്രശ്നങ്ങളും വിലയിരുത്തേണ്ടതാണ്.
  • സ്ഥിരമായി ദുരുദ്ദേശ്യപരമായും നീതീകരിക്കാനാവാത്തതുമായ പരാതികൾ ഉന്നയിക്കുന്ന വ്യക്തികൾക്ക് തുടർന്ന് പരാതി നൽകാനുള്ള അവകാശം നഷ്ടപ്പെട്ടേക്കാവുന്നതാണ്.
  • റിപ്പോർട്ട് ചെയ്യുന്നവർക്കോ മറുകക്ഷിക്കോ ഹാനികരമല്ലാത്തതോ സുരക്ഷയെ ബാധിക്കാത്തതോ ആയ റിപ്പോർട്ട് വിശദാംശങ്ങൾ ലഭിക്കാൻ ആരോപണവിധേയനായ വ്യക്തിക്ക് അവകാശമുണ്ട്.
  • റിപ്പോർട്ട് ചെയ്യപ്പെടുന്ന ഭാഷ, കേസ് കൈകാര്യം ചെയ്യുന്നവർക്ക് വഴങ്ങുന്നതല്ലെങ്കിൽ ആവശ്യമായ പരിഭാഷകരെ വിക്കിമീഡിയ ഫൗണ്ടേഷൻ നിശ്ചയിക്കേണ്ടതാണ്.

ചട്ടലംഘനങ്ങളിലെ നടപടികൾ:

  • ചട്ടലംഘനങ്ങളുടെ അനന്തരഫലങ്ങൾ അവയുടെ തീവ്രതക്ക് ആനുപാതികമായിരിക്കും.
  • പശ്ചാത്തലം പരിഗണിച്ചുകൊണ്ടും UCoC തത്വങ്ങൾക്കനുസരിച്ചും വിവരങ്ങൾ വെളിപ്പെടുത്തിക്കൊണ്ടായിരിക്കും കേസുകളിൽ തീരുമാനമെടുക്കുക.
  • കേസുകൾ ഒരു നിർണ്ണിത സമയപരിധിയിൽ പൂർത്തീകരിക്കേണ്ടതുണ്ട്. അഥവാ നീണ്ടുപോവുകയാണെങ്കിൽ അതിനെക്കുറിച്ച കൃത്യമായ വിവരങ്ങൾ കക്ഷികൾക്ക് നൽകേണ്ടതാണ്.

സുതാര്യത:

  • UCoC ലംഘന പരാതികൾ കൈകാര്യം ചെയ്യുന്ന സംഘം, സാധ്യമാവുന്നത്ര ആ കേസുകളുടെ ഒരു ഒരു പൊതു ആർക്കൈവ് ലഭ്യമാക്കേണ്ടതാണ്. അതേസമയം സ്വകാര്യത കാത്തുസൂക്ഷിക്കേണ്ട പൊതുവല്ലാത്ത കേസുകൾ സുരക്ഷിതമായി തന്നെ കൈകാര്യം ചെയ്യേണ്ടതാണ്.
  • വിക്കിമീഡിയ ഫൗണ്ടേഷൻ, വകുപ്പ് 3.2 പ്രകാരം നിർദ്ദേശിക്കപ്പെട്ട സെൻട്രൽ റിപ്പോർട്ടിങ് ടൂൾ ഉപയോഗത്തിന്റെ ഒരു പ്രാഥമിക സ്ഥിതിവിവരക്കണക്ക് പ്രസിദ്ധീകരിക്കുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോഴും ആളുകളുടെ സ്വകാര്യത, കുറഞ്ഞ വിവരശേഖരണം
    • UCoC ലംഘനങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റു സംഘങ്ങൾ തങ്ങൾക്ക് നൽകാനാവുന്ന, ലംഘനങ്ങളുമായും റിപ്പോർട്ടിങുമായും ബന്ധപ്പെട്ട അടിസ്ഥാന സ്ഥിതിവിവരക്കണക്കുകൾ നൽകുന്നത് നന്നായിരിക്കും. അത് പക്ഷേ, മിനിമൽ ഡാറ്റ കളക്ഷൻ, സ്വകാര്യത മാനിക്കൽ എന്നീ തത്വങ്ങൾക്കനുസൃതമായിരിക്കണം.

3.1.1 കേസുകൾ കൈകാര്യം ചെയ്യാനുള്ള റിസോഴ്സുകൾ

പ്രാദേശിക അധികാര ഘടനകൾക്ക് UCoC നടപ്പിലാക്കാനായി വിവിധ തലങ്ങളിലുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതാണ്. വ്യത്യസ്ഥങ്ങളായ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനോ സമീപനങ്ങൾ കൈക്കൊള്ളാനോ കമ്മ്യൂണിറ്റികൾക്ക് അവകാശമുണ്ട്. താഴെ പറയുന്ന കാര്യങ്ങളെ ആധാരമാക്കിയാണ് കമ്മ്യൂണിറ്റികൾ ഇതിൽ തീരുമാനമെടുക്കുന്നത്;

  • തങ്ങളുടെ കമ്മ്യൂണിറ്റിയുടെ എൻഫോഴ്സ്മെന്റ് സ്ട്രക്ചർ കപ്പാസിറ്റി
  • അധികാരഘടനയോടുള്ള മനോഭാവം
  • കമ്മ്യൂണിറ്റിയുടെ മുൻഗണനകൾ

ചില സാധ്യതകൾ താഴെ ചേർക്കുന്നു;

  • ഏതെങ്കിലും വിക്കിമീഡിയ പ്രൊജക്റ്റിനായി ഒരു ആർബിട്രേഷൻ കമ്മറ്റി (ArbCom)
  • ഏതാനും വിക്കിമീഡിയ പ്രൊജക്റ്റുകൾക്ക് സംയുക്തമായി ഒരു ആർബിട്രേഷൻ കമ്മറ്റി
  • പ്രത്യേകാവകാശങ്ങളുള്ള ഉപയോക്താക്കൾ UCoC-ചട്ടങ്ങൾക്കനുസൃതമായി ലോക്കൽ പോളിസികൾ നടപ്പിലാക്കുക. ഇത് വികേന്ദ്രീകൃതമായ രീതിയിലായിരിക്കണം നടപ്പാക്കേണ്ടത്.
  • കാര്യനിർവ്വാഹകരുടെ ഒരു പാനൽ രൂപീകരിച്ച് ചട്ടങ്ങൾ നടപ്പിലാക്കൽ.
  • കമ്മ്യൂണിറ്റിയിൽ നടക്കുന്ന സംവാദങ്ങളും സമവായങ്ങളും അനുസരിച്ച് ഉപയോക്താക്കൾ തന്നെ ചട്ടങ്ങൾ നടപ്പിലാക്കൽ.

UCoC യുടെ നയങ്ങളുമായി ഏറ്റുമുട്ടാത്ത ഇടങ്ങളിലെല്ലാം കമ്മ്യൂണിറ്റികൾക്ക് നിലനിൽക്കുന്ന ഘടനയിലൂടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാവുന്നതാണ്.

3.1.2 ഓരോ തരം നിയമലംഘനങ്ങൾക്കെതിരെയുള്ള നടപടികൾ

വിവിധതരം ചട്ടലംഘനങ്ങളുടെ ഒരു പട്ടിക (ഇത് ഒരിക്കലും പൂർണ്ണമാവുകയില്ല) ഈ ഖണ്ഡികയിൽ പ്രസിദ്ധപ്പെടുത്തും. അതിനെതിരെയുള്ള നടപടികളും അതോടൊപ്പമുണ്ടാകും.

  • ഭീഷണി, ശാരീരിക പീഢനം എന്നീ തരങ്ങളിലുള്ള ലംഘനങ്ങൾ
    • വിക്കിമീഡിയ ട്രസ്റ്റ്, സുരക്ഷാസംഘം എന്നിവർ ചേർന്ന് കൈകാര്യം ചെയ്യുന്നു.
  • നിയമ വ്യവഹാരങ്ങൾ, ആ നിലക്കുള്ള ഭീഷണികൾ എന്നിവ ഉൾപ്പെടുന്ന ലംഘനങ്ങൾ
    • വിക്കിമീഡിയ ഫൗണ്ടേഷന്റെ ലീഗൽ സംഘത്തിനോ, അനുയോജ്യമെങ്കിൽ ഭീഷണിയുടെ പ്രസക്തി വിലയിരുത്താനായി വിദഗ്ദർക്കോ കൈമാറുന്നു
  • അനുവാദപ്രകാരമല്ലാതെയുള്ള സ്വകാര്യവിവരങ്ങളുടെ കൈമാറ്റം ഉൾപ്പെട്ട കേസുകൾ
    • കാര്യനിർവ്വാഹകരുടെ ഇടപെടലുകളാണ് സാധാരണഗതിയിൽ ഉണ്ടാവുക.
    • വിക്കിമീഡിയ ട്രസ്റ്റ്, സുരക്ഷാസംഘം എന്നിവർ സന്ദർഭാനുചിതം കൈകാര്യം ചെയ്യുന്നു
    • ആവശ്യമെങ്കിൽ വിക്കിമീഡിയ ഫൗണ്ടേഷന്റെ ലീഗൽ സംഘത്തിനോ, അനുയോജ്യമെങ്കിൽ ഭീഷണിയുടെ പ്രസക്തി വിലയിരുത്താനായി വിദഗ്ദർക്കോ കൈമാറുന്നു
  • അഫിലിയേറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട ലംഘനങ്ങൾ
    • അഫിലിയേഷൻ കമ്മറ്റിയോ തത്തുല്യമായ സമിതികളോ കൈകാര്യം ചെയ്യുന്നു
  • സാങ്കേതിക മേഘലകളിലെ ചട്ടലംഘനങ്ങൾ
    • ടെക്നിക്കൽ കോഡ് ഓഫ് കോൺഡക്റ്റ് കമ്മറ്റി കൈകാര്യം ചെയ്യുന്നു.
  • UCoC പാലിക്കുന്നതിൽ വരുന്ന വ്യവസ്ഥാപരമായ വീഴ്ചകളും പ്രശ്നങ്ങളും
    • U4C നേരിട്ട് കൈകാര്യം ചെയ്യുന്നു
    • വ്യവസ്ഥാപരമായ വീഴ്ചകളും പ്രശ്നങ്ങളും എന്നതിന്റെ ചില ഉദാഹരണങ്ങൾ:
      • UCoC നടപ്പാക്കുന്നതിനുള്ള ശേഷി പ്രാദേശിക തലങ്ങളിൽ ഇല്ലാതിരിക്കുക
      • UCoC ചട്ടങ്ങൾക്ക് ഘടകവിരുദ്ധമായ തീരുമാനങ്ങൾ നിരന്തരമായി വരുന്നത്
      • UCoC നടപ്പാക്കപ്പെടുന്നതിനെ അംഗീകരിക്കാതിരിക്കൽ
      • പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള ആളുകളോ ഇച്ഛാശക്തിയോ ഇല്ലാതിരിക്കുക
  • വിക്കിയിലെ UCoC ലംഘനങ്ങൾ
    • വിക്കിമീഡിയയിലെ വിവിധ വിക്കികളിൽ ഒന്നിച്ച് സംഭവിക്കാവുന്ന UCoC ചട്ടലംഘനങ്ങൾ: ആഗോള കാര്യനിർവ്വാഹകർ, സ്റ്റെവാർഡുകൾ, പ്രാദേശിക വിക്കികളിലെ UCoC നിർവ്വഹണ സമിതികൾ എന്നിവരിലാരെങ്കിലും കൈകാര്യം ചെയ്യുന്നു. ഗൈഡ്‌ലൈനുകൾക്ക് വിരുദ്ധമാവാത്ത സന്ദർഭങ്ങളിൽ ചിലപ്പോൾ U4C-യും ഇതിൽ പങ്കാളിയായേക്കാം.
    • ഒരു വിക്കിയിൽ മാത്രം സംഭവിക്കുന്ന UCoC ചട്ടലംഘനങ്ങൾ: നിലനിൽക്കുന്ന ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഗൈഡ്‌ലൈനുകൾക്കനുസരിച്ച് നിലവിലുള്ള നിർവ്വഹണസമിതികൾ കൈകാര്യം ചെയ്യുന്നു.
      • ലളിതമായ UCoC ചട്ടലംഘനങ്ങൾ നിലനിൽക്കുന്ന വ്യവസ്ഥകൾക്കനുസരിച്ചും പരിഹരിക്കാവുന്നതാണ്. എന്നാൽ അത് ഈ ഗൈഡ്‌ലൈനുകൾക്ക് വിരുദ്ധമാകാവതല്ല.
  • വിക്കിക്ക് പുറത്തുള്ള ചട്ടലംഘനങ്ങൾ
    • പ്രാദേശിക സംവിധാനങ്ങൾ (ArbCom ഉദാഹരണം) ഇല്ലാത്തിടങ്ങളിലോ തങ്ങളിലേക്ക് കേസ് കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യങ്ങളിലോ U4C ഇവ് കൈകാര്യം ചെയ്യുന്നു
    • ചില സാഹചര്യങ്ങളിൽ പ്രസ്തുത സംഭവം നടന്ന ഓഫ്-വിക്കി സ്പേസിന്റെ നടാത്തിപ്പുകാരെ വിവരം അറിയിക്കേണ്ടതായി വന്നേക്കാം. എന്നാൽ അത്, വിക്കിയിൽ നടക്കുന്ന കേസുകളെയോ റിപ്പോർട്ടിങിനെയോ നടപടികളെയോ ബാധിക്കുകയില്ല.
  • നേരിട്ടുള്ള ഇവന്റുകളിലെയും മേഖലകളിലെയും ചട്ടലംഘനങ്ങൾ
    • വിക്കിക്ക് പുറത്തുനടക്കുന്ന സംരംഭങ്ങളിലും മറ്റും ഉണ്ടാവേണ്ടതായ പെരുമാറ്റച്ചട്ടങ്ങൾ സാധാരണയായി നടത്തിപ്പുകാർ നൽകാറുണ്ട്. ഫ്രന്റ്ലി സ്പേസ് പോളിസിയും, കോൺഫെറൻസ് റൂളുകളും ഇതിന്റെ ഭാഗമാണ്.
    • നടത്തിപ്പുകാർ ഈ കേസുകൾ കൈകാര്യം ചെയ്യുകയോ U4C-ക്ക് കൈമാറുകയോ ചെയ്യുന്നതാണ്.
    • വിക്കിമീഡിയ ഫൗണ്ടേഷൻ നേരിട്ട് നടത്തുന്നവയിലെ ചട്ടലംഘനങ്ങളിൽ ഇവന്റ് പോളിസി നടപ്പിൽ വരുത്താനുള്ള ചുമതല ട്രസ്റ്റ് ആൻഡ് സേഫ്റ്റി വകുപ്പിനായിരിക്കും.

3.2 റിപ്പോർട്ടിങ് ടൂളിനായുള്ള നിർദ്ദേശങ്ങൾ

UCoC ചട്ടലംഘനങ്ങൾ റിപ്പോർട്ട് ചെയ്യലും നടപടിക്രമങ്ങളും എളുപ്പമാക്കുന്നതിനായി ഒരു ടൂൾ വികസിപ്പിക്കാനും നിലനിർത്താനും വിക്കിമീഡിയ ഫൗണ്ടേഷൻ മുൻകൈ എടുക്കും. സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഇത്തരം പ്രക്രിയകളെ ദുഷ്കരമാക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

വ്യവഹാരവുമായി ബന്ധപ്പെട്ട വിവരങ്ങളോ, കേസുമായി ബന്ധപ്പെട്ട രേഖകളോ ഉൾക്കൊള്ളുന്നതായിരിക്കണം റിപ്പോർട്ട്. റിപ്പോർട്ടിങ് ടൂളിൽ ഇത്തരം വിവരങ്ങൾ കേസ് പരിഗണിക്കുന്നവരുടെ മുന്നിൽ സമർപ്പിക്കാൻ സംവിധാനമുണ്ടായിരിക്കും. ഇത്തരം വിവരങ്ങളിൽ താഴെ കൊടുക്കുന്നവ ഉൾപ്പെടുന്നു:

  • എങ്ങനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ട കാര്യം UCoC-യുടെ ലംഘനമാവുന്നത്
  • എന്തൊക്കെ ഹാനികളാണ്, ആർക്കൊക്കെയാണ് ഈ UCoC ലംഘനം വഴി ഹാനി ഉണ്ടായിരിക്കുന്നത്
  • ലംഘനം നടന്ന തിയ്യതി, സമയം
  • സംഭവങ്ങൾ നടന്ന പ്രദേശങ്ങൾ
  • കേസ് കൈകാര്യം ചെയ്യുന്നവർക്ക് ആവശ്യമായേക്കാവുന്ന മറ്റു വിവരങ്ങൾ

ഉപയോഗിക്കാനുള്ള എളുപ്പം, സ്വകാര്യതയും സുരക്ഷയും, നടപടികളിലെ അയവ്, സുതാര്യത എന്നീ തത്വങ്ങളിലധിഷ്ഠിതമായിരിക്കും ഈ ടൂൾ പ്രവർത്തിക്കുന്നത്.

UCoC നടപ്പിൽ വരുത്താനായി ചുമതലപ്പെടുത്തപ്പെട്ടവർ ഈ ടൂൾ ഉപയോഗിക്കേണ്ടതില്ല. അവർക്ക് സാധാരണ ഉപയോഗിക്കാറുള്ള ടൂളുകൾ തന്നെ ഉപയോഗപ്പെടുത്തി തങ്ങളുടെ പ്രവർത്തനങ്ങൾ തുടരാവുന്നതാണ്. ഉപയോഗിക്കാനുള്ള എളുപ്പം, സ്വകാര്യത-സുരക്ഷ, പ്രക്രിയകളിലെ സുഗമത, സുതാര്യത എന്നീ തത്വങ്ങൾക്കനുസൃതമായി കേസുകൾ കൈകാര്യം ചെയ്യണമെന്ന് മാത്രം.

3.3 നിർവ്വഹണ ഘടനകൾക്കായുള്ള തത്വങ്ങളും നിർദ്ദേശങ്ങളും

സാധ്യമായേടത്തോളം, നിലനിൽക്കുന്ന അധികാരഘടനകളെ UCoC പരാതികൾ സ്വീകരിക്കാനും നടപടികൾ എടുക്കാനും UCoC ചട്ടപ്രകാരം പ്രവർത്തിക്കാനും മൂവ്മെന്റ് പ്രോത്സാഹനം നൽകുന്നതാണ്. വിക്കിമീഡിയ മൂവ്മെന്റിന്റെ എല്ലാ ഘടകങ്ങളിലും സുസ്ഥിരമായി നടപ്പാക്കേണ്ടതാണ് UCoC ചട്ടങ്ങൾ എന്നതിനാൽ, താഴെ പറയുന്ന അടിസ്ഥാനതത്വങ്ങൾക്ക് വിധേയമായിരിക്കേണ്ടതാണ്.

3.3.1 നടപടികളിലെ നീതി

നിർവ്വഹണ ഘടനകൾ കോൺഫ്ലിക്റ്റ് ഓഫ് ഇന്റെറസ്റ്റ് നയങ്ങൾ രൂപപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതിനെ മൂവ്മെന്റ് പ്രോത്സാഹിപ്പിക്കുന്നു. കാര്യനിർവ്വാഹകരെയും മറ്റുള്ളവരെയും ഏതെങ്കിലും സെൻസിറ്റീവ് വിഷയങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ടെന്നോ, പിന്മാറണമെന്നോ തീരുമാനിക്കാൻ ഈ നയങ്ങൾ ഉപകാരപ്പെട്ടേക്കാം.

എല്ലാ കക്ഷികൾക്കും പരാതികളിലും തെളിവുകളിലും അവരുടെ വീക്ഷണം വിവരിക്കാൻ അവസരമുണ്ടാകും. കൂടുതൽ വിവരങ്ങൾ, വീക്ഷണം, സന്ദർഭം എന്നിവ നൽകാനായി മറ്റുള്ളവരിൽ നിന്നുള്ള അഭിപ്രായങ്ങളും തേടാവുന്നതാണ്. സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിന് ഇത് ഒരുപക്ഷേ നിയന്ത്രിക്കപ്പെട്ടേക്കാം.

3.3.2 നടപടികളിലെ സുതാര്യത

4.1-ലെ നിർവ്വചനപ്രകാരം, UCoC നടപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും, വിക്കിമീഡിയ മൂവ്മെന്റിനുള്ളിലെ പ്രധാനപ്പെട്ട നിയമലംഘനങ്ങളുമായുള്ള ബന്ധവും റിപ്പോർട്ട് ചെയ്യാൻ U4C ബാധ്യസ്ഥമായിരിക്കും. ഇത്തരം ഗവേഷണങ്ങൾക്കായി U4C-ക്ക് ആവശ്യമായി വരുന്ന പിന്തുണകൾ നൽകാൻ വിക്കിമീഡിയ ഫൗണ്ടേഷൻ ബാധ്യസ്ഥരാണ്. UCoC നടപ്പാക്കുന്നതിലെ മികച്ച ഉദാഹരണങ്ങൾ വികസിപ്പിച്ചെടുക്കാൻ എൻഫോഴ്സ്മെന്റ് സ്ട്രക്ചറുകൾക്ക് ഈ രേഖകൾ സഹായകമായിരിക്കും.

വിക്കിമീഡിയ പ്രൊജക്റ്റുകളും അഫിലിയേറ്റുകളും സാധ്യതയനുസരിച്ച് പോളിസികളും നടപടിക്രമങ്ങളും (UCoC-ക്ക് അനുസൃതമായി) വ്യക്തമാക്കുന്ന താളുകൾ തയ്യാറാക്കേണ്ടതാണ്. അവയിൽ നിലനിൽക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും നയങ്ങളും UCoC-ക്ക് വിരുദ്ധമായത് ഉണ്ടെങ്കിൽ ചർച്ചക്ക് വെച്ച് ഗ്ലോബൽ കമ്മ്യൂണിറ്റി നിലവാരത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. പുതിയ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപപ്പെടുത്തുന്നേടത്തും, അവ UCoC-ക്ക് അനുഗുണമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. U4C-യുടെ ഉപദേശങ്ങൾ അനിവാര്യമെങ്കിൽ തദാവശ്യാർത്ഥം തേടാവുന്നതാണ്.

മൂന്നാംകക്ഷി പ്ലാറ്റ്‌ഫോമുകളിൽ (ഉദാ: ടെലഗ്രാം, ഡിസ്കോർഡ് മുതലായവ) വിക്കിമീഡിയയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നവയിൽ വിക്കിമീഡിയയിലെ ടേംസ് ഓഫ് യൂസ് ബാധകമാവില്ല. പകരം ആ പ്ലാറ്റ്‌ഫോമിന്റെ ടേംസ് ഓഫ് യൂസ് ആയിരിക്കും നിലനിൽക്കുക. എന്നിരുന്നാലും അവിടെ സംഭവിക്കുന്ന, ഏതെങ്കിലും ഒരു ഉപയോക്താവിന്റെ മോശം പെരുമാറ്റം, UCoC-ലംഘനവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ തെളിവായി സ്വീകരിക്കാവുന്നതാണ്. UCoC പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്ന തരത്തിൽ പെരുമാറ്റം നിയന്ത്രിക്കാനായി നിർദ്ദേശം നൽകാൻ അത്തരം പരിപാടികളുടെ സംഘാടകരായ വിക്കിമീഡിയ പ്രവർത്തകർ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം വിക്കി-സംഘർഷങ്ങൾ ഒഴിവാക്കാനായി നല്ല മാതൃകകൾ രൂപപ്പെടുത്താനായി വിക്കിമീഡിയ ഫൗണ്ടേഷൻ പ്രോത്സാഹനം നൽകുന്നതാണ്.

3.3.3 അപ്പീലുകൾ

സവിശേഷാധികാരമുള്ള ഒരു ഉപയോക്താവ് നടപ്പിലാക്കുന്ന നടാപടിക്കെതിരായി പ്രാദേശികമോ അതിന് തൊട്ടുമുകളിലുള്ളതോ ആയ സമിതികളിൽ അപ്പീൽ പോകാവുന്നതാണ്. അങ്ങനെയുള്ള നിർവ്വഹണ സമിതികൾ നിലവിൽ ഇല്ലെങ്കിൽ മാത്രമേ ഇവ U4C യിലേക്ക് അപ്പീൽ പരിഗണിക്കുകയുള്ളൂ. അവിടെ തന്നെയുള്ള മറ്റൊരു കാര്യനിർവ്വാഹകനെ ഇതിനായി നിയോഗിക്കാൻ കമ്മ്യൂണിറ്റിക്ക് സാധിക്കുന്നതുമാണ്.

അനുബന്ധമായ സാഹചര്യങ്ങളും പരിഹാര സാധ്യതകളും വിലയിരുത്തി അപ്പീലുകൾ പരിഗണിക്കുന്നതിനും സ്വീകരിക്കുന്നതിനുമായി മാനദണ്ഡങ്ങൾ നിർവ്വഹണ സമിതി നിശ്ചയിക്കുന്നതാണ്. അത്തരത്തിൽ കിലത് താഴെ ചേർക്കുന്നു:

  • ആരോപണങ്ങളുടെ പരിശോധനായോഗ്യത
  • നടപടികളുടെ കാലാവധി
  • അധികാര ദുരുപയോഗം നടന്നിട്ടുണ്ടോ, അല്ലെങ്കിൽ വ്യവസ്ഥാ പ്രശ്നങ്ങളുണ്ടോ എന്ന സംശയം
  • കൂടുതൽ ലംഘനങ്ങൾ നടന്നിട്ടുണ്ടാവാനുള്ള സാധ്യത

അപ്പീൽ സ്വീകരിക്കും എന്ന ഉറപ്പ് നൽകാൻ സാധിക്കുന്നതല്ല.

വിക്കിമീഡിയ ഫൗണ്ടേഷന്റെ ലീഗൽ വകുപ്പ് എടുക്കുന്ന ചില തീരുമാനങ്ങളിൽ അപ്പീൽ നൽകൽ സാധ്യമാവുന്നതല്ല. എന്നാൽ വിക്കിമീഡിയ ഫൗണ്ടേഷന്റെ ചില ഔദ്യോഗിക നടപടികൾ വിലയിരുത്താൻ കേസ് റിവ്യൂ കമ്മറ്റിക്ക് സാധിക്കുന്നതാണ്. പ്രധാനമായും ഔദ്യോഗിക നടപടികളിലും തീരുമാനങ്ങളിലുമുള്ള അപ്പീലുകൾക്കുള്ള ഈ നിയന്ത്രണം നിയമപരമായി ആവശ്യം വരികയാണെങ്കിൽ ചില അധികാരപരിധികളിൽ ബാധകമാവില്ല.

വ്യക്തവും നിയതവുമായ അഭിപ്രായങ്ങൾ നോക്കി വേണം നിർവ്വഹണ സമിതികൾ അപ്പീൽ പരിഗണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള മാനദണ്ഡം തീരുമാനിക്കേണ്ടത്. ലഭിക്കുന്ന വിവരങ്ങൾ സൂക്ഷ്മതയോടെയും കക്ഷികളായുള്ളവരുടെയും തീരുമാനമെടുക്കുന്ന പ്രക്രിയയുടെയും സ്വകാര്യത മാനിച്ചുകൊണ്ടും മാത്രമേ കൈകാര്യം ചെയ്യാവൂ.

ഈ ലക്ഷ്യം നേടുന്നതിനായി നിർവ്വഹണ സമിതികൾ അപ്പീലുകൾ പരിശോധിക്കുന്നതിന് പരിഗണിക്കേണ്ടതായ നിരവധി ഘടകങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെ ചേർക്കുന്നു:

  • ലംഘനങ്ങളുടെ തീവ്രതയും അതുമൂലമുണ്ടായ ദോഷങ്ങളും.
  • മുൻപും ലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്നത്.
  • അപ്പീൽ ചെയ്യപ്പെട്ട നടപടികളുടെ തീവ്രത.
  • ലംഘനത്തിന്റെ സമയദൈർഘ്യം.
  • Analysis of the violation in contact
  • അധികാര ദുർവ്വിനിയോഗം നടന്നതായോ മറ്റ് വ്യവസ്ഥാ പ്രശ്നങ്ങൾ ഉള്ളതായോ ഉള്ള സംശയം.

4. UCoC കോർഡിനേറ്റിങ് കമ്മറ്റി (U4C)

യൂണിവേഴ്സൽ കോഡ് ഓഫ് കോൺഡക്റ്റ് കോർഡിനേറ്റിങ് കമ്മറ്റി (U4C) എന്ന സമിതിക്ക് രൂപം നൽകും. ഉന്നതതല സമിതികളായ ആർബികോം, എഫ്കോം (ArbComs, AffCom) എന്നിവക്ക് സമാനമായ പദവി ഇതിനുണ്ടായിരിക്കും. പ്രാദേശിക ഗ്രൂപ്പുകളിലും മറ്റും സംഭവിക്കുന്ന വ്യവസ്ഥാപരമായ വീഴ്ചകളിലും അവസാന തീർപ്പ് നടത്തുന്നത് U4C ആയിരിക്കും. ആഗോളതലത്തിൽ കമ്മ്യൂണിറ്റികളെയും വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്നതായിരിക്കും സമിതിയുടെ അംഗത്വഘടന.

4.1 ലക്ഷ്യവും സാധ്യതയും

UCoC ലംഘനങ്ങളുടെ റിപ്പോർട്ടുകൾ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യൽ U4C-യുടെ ഉത്തരവാദിത്തമാണ്. UCoC എൻഫോഴ്സ്മെന്റ് പ്രക്രിയയെ U4C-നിരന്തരം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതാണ്. UCoC, UCoC എൻഫോഴ്സ്മെന്റ് ഗൈഡ്‌ലൈൻ എന്നിവയിൽ എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമെങ്കിൽ വിക്കിമീഡിയ ഫൗണ്ടേഷൻ, കമ്മ്യൂണിറ്റികൾ എന്നിവിടങ്ങളിൽ പരിഗണിക്കാനായി ശിപാർശ ചെയ്യാൻ U4C-ക്ക് സാധിക്കും. എന്നാൽ സ്വന്തം നിലക്ക് മാറ്റങ്ങൾ വരുത്താനുള്ള അധികാരം ഉണ്ടാവുന്നതല്ല. അനിവാര്യമായ സന്ദർഭങ്ങളിൽ കേസുകൾ കൈകാര്യം ചെയ്യാൻ വിക്കിമീഡിയ ഫൗണ്ടേഷനെ U4C സഹായിക്കുന്നതാണ്.

U4C:

  • എൻഫോഴ്സ്മെന്റ് ഗൈഡ്‌ലൈൻ വിവരിക്കുന്ന പ്രകാരം പരാതികൾ, അപ്പീലുകൾ എന്നിവ കൈകാര്യം ചെയ്യൽ
  • പരാതികൾ, അപ്പീലുകൾ എന്നിവ പരിഹരിക്കാനായി അനിവാര്യമായ അന്വേഷണങ്ങൾ നടത്തൽ
  • UCoC ചട്ടങ്ങൾ ഭംഗിയായി നടത്താനായി കമ്മ്യൂണിറ്റികൾക്ക് ആവശ്യമായ സഹായം നൽകൽ. പരിശീലനങ്ങൾക്കായുള്ള വിഭവങ്ങൾ, മറ്റുള്ള സഹായങ്ങൾ ഉൾപ്പെടെ.
  • ആവശ്യമായ സന്ദർഭങ്ങളിൽ UCoC, എൻഫോഴ്സ്മെന്റ് ഗൈഡ്‌ലൈൻ എന്നിവയുടെ അന്തിമമായ വ്യാഖ്യാനം കമ്മ്യൂണിറ്റി അംഗങ്ങളുമായും എൻഫോഴ്സ്മെന്റ് സ്ട്രക്ചറുകളുമായും സഹകരിച്ചുകൊണ്ട് നൽകാൻ U4C ബാധ്യസ്ഥരാണ്.
  • UCoC നിർവ്വഹണം കാര്യക്ഷമമാണോ എന്ന് നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി മെച്ചപ്പെടുത്തുകയും ചെയ്യുക

UCoC ചട്ടലംഘനം നടന്നിട്ടില്ലാത്ത കേസുകൾ U4C യുടെ പരിഗണനക്ക് വരേണ്ടുന്നവയല്ല. അവയിൽ നടപടികളെടുക്കാനും കമ്മറ്റിക്ക് അവകാശമില്ല. ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ വ്യവസ്ഥാപ്രശ്നങ്ങളിലൊഴികെ ഇത്തരം കേസുകളിലെ അന്തിമ തീർപ്പ് കമ്മറ്റിക്ക് ഏറ്റെടുക്കാവുന്നതാണ്. U4C യുടെ ഉത്തരവാദിത്തങ്ങൾ എൻഫോഴ്സ്മെന്റ് സ്ട്രക്ചറുകളുടെ വിശദീകരണങ്ങളുടെ കൂടെ 3.1.2 ഖണ്ഡികയിൽ വിവരിക്കുന്നുണ്ട്.

4.2 തെരഞ്ഞെടുക്കൽ, അംഗത്വം, ജോലികൾ

ഗ്ലോബൽ കമ്മ്യൂണിറ്റി നടത്തുന്ന വാർഷിക തെരഞ്ഞെടുപ്പിലൂടെ വോട്ടവകാശമുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. കമ്മ്യൂണിറ്റിയിലെ ഏത് അംഗത്തിനും സ്ഥാനാർത്ഥിയാകാമെങ്കിലും താഴെ പറയുന്ന മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്:

  • നോൺ-പബ്ലിക് പേഴ്സണൽ ഡാറ്റ ആക്സസ് ലഭിക്കാനായി വിക്കിമീഡിയ ഫൗണ്ടേഷൻ നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നവരും, ഇലക്ഷൻ സ്റ്റേറ്റ്‌മെന്റിൽ ഇക്കാര്യം ഉറപ്പുനൽകിയവരുമായിരിക്കണം.
  • വിക്കിമീഡിയ പ്രൊജക്റ്റുകളിൽ ഏതെങ്കിലും തടയൽ നിലവിൽ അനുഭവിക്കുന്നവരോ ഇവന്റ് ബാൻ ഉള്ളവരോ ആയിരിക്കരുത്.
  • UCoC പാലിക്കൽ
  • തെരഞ്ഞെടുപ്പ് പ്രക്രിയയിൽ തീരുമാനിക്കപ്പെടുന്ന മറ്റ് യോഗ്യതാമാനദണ്ഡങ്ങൾ പാലിക്കുന്നവരായിരിക്കുക.

അംഗങ്ങളുടെ രാജി അല്ലെങ്കിൽ നിർജ്ജീവത എന്നീ കാരണങ്ങളാൽ പുതുതായി അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതായ അനിവാര്യഘട്ടങ്ങളിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ U4C കമ്മറ്റിക്ക് സാധിക്കും. ഇതിന്റെ രീതികൾ സാധാരണ വാർഷിക തെരഞ്ഞെടുപ്പുകൾക്ക് സമാനമായിരിക്കുന്നതാണ്.

U4C യിൽ അംഗമായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് അവർ നിലവിൽ വഹിക്കുന്ന സ്ഥാനങ്ങൾ (കാര്യനിർവ്വാഹകൻ, ആർബികോം അംഗം, മറ്റു ഇവന്റ് കോഡിനേറ്റർ തുടങ്ങിയവ) ഒഴിയേണ്ടതില്ല. എന്നാൽ തങ്ങൾക്ക് മറ്റു പദവികൾ മൂലം ബന്ധമോ താത്പര്യങ്ങളോ ഉള്ള പരാതികളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ അവർ ശ്രദ്ധിക്കേണ്ടതാണ്. U4C അംഗങ്ങൾക്ക് പൊതുവല്ലാത്ത സ്വകാര്യ ഡാറ്റകൾ കൈകാര്യം ചെയ്യേണ്ടി വരുന്നത് മൂലം, ആക്സസ് റ്റു നോൺ-പബ്ലിക് പെഴ്സണൽ ഡാറ്റ പോളിസി അംഗീകരിക്കേണ്ടതായി ഉണ്ട്. U4C അംഗങ്ങൾക്കായുള്ള നിബന്ധനകൾ രൂപപ്പെടുത്താൻ U4C രൂപീകരണ സമിതിക്ക് അധികാരമുണ്ട്.

ഏതെങ്കിലും പ്രത്യേക പദ്ധതികൾക്കോ ജോലികൾക്കോ വേണ്ടി അനുയോജ്യമായ സബ്‌കമ്മറ്റികൾ രൂപീകരിക്കാനും വ്യക്തികളെ ചുമതലപ്പെടുത്താനും U4C കമ്മറ്റിക്ക് അധികാരമുണ്ട്.

വിക്കിമീഡിയ ഫൗണ്ടേഷന് ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ U4C കമ്മറ്റിയിലേക്ക് (വോട്ടവകാശമില്ലാത്ത) രണ്ട് പ്രതിനിധികളെയും ആവശ്യത്തിനും അനുയോജ്യവുമായ ജീവനക്കാരെയും നിശ്ചയിക്കാവുന്നതാണ്.

4.3 നടപടിക്രമങ്ങൾ

എത്ര തവണ യോഗം ചേരണമെന്നും മറ്റുള്ള പ്രവർത്തനപ്രക്രിയകളും U4C തീരുമാനിക്കുന്നതാണ്. നടപടിക്രമങ്ങൾ രൂപപ്പെടുത്താനും ഭേദഗതി വരുത്താനും തങ്ങളുടെ പരിധിയിൽ നിന്നുകൊണ്ട് U4C-ക്ക് സാധിക്കുന്നതാണ്. നടപ്പിൽ വരുത്തുന്നതിന് മുന്നോടിയായി ഈ മാറ്റങ്ങളിൽ സാധ്യതക്കനുസരിച്ച് കമ്മ്യൂണിറ്റികളുടെ അഭിപ്രായങ്ങൾ തേടാവുന്നതാണ്.

4.4 നയങ്ങൾ, കീഴ്വഴക്കങ്ങൾ

UCoC ചട്ടങ്ങൾ നടപ്പാക്കുക എന്നത് മാത്രമാണ് U4C യുടെ ജോലി. അതിനപ്പുറം പുതുതായി നയം രൂപീകരിക്കാനോ ഭേദഗതി വരുത്താനോ U4C ക്ക് സാധ്യമല്ല.

കമ്മ്യൂണിറ്റി നയങ്ങളും മാർഗ്ഗരേഖകളും കാലക്രമേണ രൂപപ്പെടുന്നതിനാൽ, മുൻകാല തീരുമാനങ്ങളുടെ സാഹചര്യവും സന്ദർഭവും വിലയിരുത്തി മാത്രമേ അവയെ അതേപടി സ്വീകരിക്കാവൂ.

4.5 U4C രൂപീകരണ സമിതി

UCoC നിർവ്വഹണ മാർഗ്ഗരേഖ അംഗീകരിക്കപ്പെടുന്നതോടെ വിക്കിമീഡിയ ഫൗണ്ടേഷൻ താഴെ പറയുന്ന ഉദ്ദേശ്യങ്ങളോടെ ഒരു രൂപീകരണ സമിതിക്ക് (ബിൽഡിങ് കമ്മറ്റി) രൂപം നൽകും;

  • നടപടിക്രമങ്ങൾ, നയങ്ങൾ, U4C-യുടെ പ്രാഥമിക ഉപയോഗം എന്നിവ നിർണ്ണയിക്കൽ.
  • U4C-പ്രക്രിയയുടെ റിമൈന്ററിന് രൂപം നൽകുക.
  • U4C-യുടെ സംസ്ഥാപനത്തിന് അനിവാര്യമായ വിഭവങ്ങൾ ലഭ്യമാക്കുക.
  • U4C-യുടെ പ്രാഥമിക തെരഞ്ഞെടുപ്പുകൾക്ക് സൗകര്യമൊരുക്കുക.

കമ്മ്യൂണിറ്റി അംഗങ്ങളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ, അനുബന്ധ ജീവനക്കാർ / ബോർഡ് അംഗങ്ങൾ, വിക്കിമീഡിയ ഫൗണ്ടേഷൻ ജീവനക്കാർ എന്നിവരെല്ലാം ചേർന്നതായിരിക്കും U4C രൂപീകരണ സമിതി

കമ്മ്യൂണിറ്റി റെസീലിയൻസ് ആൻഡ് സസ്റ്റൈനബിലിറ്റി ഓഫ് വിക്കിമീഡിയ ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് ആണ് അംഗങ്ങളെ നിശ്ചയിക്കുന്നത്. കമ്മ്യൂണിറ്റികളിലെ ബഹുമാന്യരായ അഗങ്ങളാണ് കമ്മറ്റിയിലേക്കുള്ള വളണ്ടിയർ അംഗങ്ങളായി ഉണ്ടാവുക.

Members shall reflect the diverse perspectives of the movement's enforcement processes with experience in things such as, but not limited to: policy drafting, involvement in and awareness of the application of existing rules and policies on Wikimedia projects, and participatory decision making. Its members shall reflect the diversity of the movement, such as but not limited to: languages spoken, gender, age, geography, and project type.

U4C ബിൽഡിങ് കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ഗ്ലോബൽ കൗൺസിലിന്റെയോ, അല്ലെങ്കിൽ കമ്മ്യൂണിറ്റിയുടെയോ അംഗീകാരം തേടേണ്ടതായിട്ടുണ്ട്. U4C ബിൽഡിങ് കമ്മറ്റിയുടെ പ്രവർത്തനഫലമായി U4C രൂപപ്പെടുന്നതോടെ കമ്മറ്റി ഇല്ലാതാവുന്നതാണ്.

5. സംഗ്രഹം

കാര്യനിർവ്വാഹകൻ (സിസോപ്പ് അല്ലെങ്കിൽ അഡ്മിൻ)
മെറ്റ-വിക്കിയിലെ നിർവ്വചനം കാണുക.

പ്രത്യേക അവകാശങ്ങളുള്ള വ്യക്തികൾ
സാധാരണ എഡിറ്റർ എന്നതിൽ നിന്ന് ഉപരിയായി അഡ്മിനിസ്ട്രേറ്റർ അവകാശങ്ങളുള്ള വ്യക്തികളെ കമ്മ്യൂണിറ്റികളിൽ നിന്നും സാധാരണയായി തെരഞ്ഞെടുക്കപ്പെടുന്നവരോ അല്ലെങ്കിൽ ആർബിട്രേഷൻ കമ്മിറ്റികളാൽ നിയോഗിക്കപ്പെടുന്നവരോ ആണ്. പ്രാദേശിക കാര്യനിർവ്വാഹകർ, അഡ്മിന്മാർ, ഉദ്യോഗസ്ഥർ, ഗ്ലോബൽ സിസോപ്പുകൾ, സ്റ്റെവാർഡുമാർ എന്നിവരെല്ലാം ഇതിൽ ഉൾപ്പെടും.

അഫിലിയേഷൻസ് കമ്മറ്റി അല്ലെങ്കിൽ Affcom
മെറ്റ-വിക്കിയിലെ നിർവ്വചനം കാണുക.

Arbitration Committee or ArbCom
group of trusted users who serve as the final decision making group for some disputes. Each ArbCom's scope is defined by its community. An ArbCom may serve more than one project (e.g. Wikinews and Wikivoyage) and/or more than one language. For the purposes of these guidelines, this includes the Code of Conduct Committee for Wikimedia Technical Spaces and administrative panels. See also the definition on Meta-Wiki.

ബൈൻഡിങ് ആയിട്ടുള്ള വാക്കുകൾ
'സൃഷ്ടിക്കുക', 'വികസിപ്പിക്കുക', 'നിർവ്വഹണം നടത്തുക', 'ആയിരിക്കണം', 'നിർമ്മിക്കുക', 'വേണം', 'ആയിരിക്കും' എന്നീ വാക്കുകൾ ഈ എൻഫോഴ്സ്മെന്റ് ഗൈഡ്‌ലൈനിൽ, നിർബന്ധമായും നടപ്പാക്കേണ്ട (ബൈൻഡിങ്) കാര്യങ്ങളെ സൂചിപ്പിക്കുന്നതാണ്. ഇവ നിർദ്ദേശങ്ങളെ സൂചിപ്പിക്കുന്ന വാക്കുകളിൽ (റെക്കമന്റേഷൻ വെർബ്) നിന്ന് വ്യത്യസ്തമാണെന്ന് കാണാം.

കേസ് റിവ്യൂ കമ്മറ്റി
മെറ്റ-വിക്കിയിലെ നിർവ്വചനം കാണുക.

കമ്മ്യൂണിറ്റി
ഏതെങ്കിലും പ്രൊജക്റ്റിന്റെ കമ്മ്യൂണിറ്റി. സമവായത്തിലൂടെയാണ് പൊതുവെ ഇവിടെ തീരുമാനങ്ങളിലെത്തുന്നത്. പ്രൊജക്റ്റ് എന്നത് കാണുക.

ക്രോസ് വിക്കി

ഒന്നിലധികം വിക്കി പദ്ധതികളിൽ ഒന്നിച്ച് സംഭവിക്കുന്നതോ അവയെ ബാധിക്കുന്നതോ ആയവ. ഗ്ലോബൽ എന്നതും നോക്കുക.

ഇവന്റ് സേഫ്റ്റി കോഡിനേറ്റർ
വിക്കിമീഡിയയുടെയോ അഫിലിയേറ്റുകളുടെയോ ഒരു നേരിട്ടുള്ള ഇവന്റുമായി ബന്ധപ്പെട്ട സുരക്ഷ മുൻനിർത്തി സംഘാടകർ നിശ്ചയിക്കുന്ന വ്യക്തി.

ഗ്ലോബൽ
എല്ലാ വിക്കിമീഡിയ പ്രൊജക്റ്റുകളെയും കൂടി സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന സംജ്ഞ. "ഗ്ലോബൽ" എന്നത് വിക്കിമീഡിയ മൂവ്മെന്റിനുള്ളിലെ ഭരണസംവിധാനത്തെ സൂചിപ്പിക്കുന്ന ഒരു സാങ്കേതികശബ്ദമാണ്. ലോക്കൽ (പ്രാദേശികം) എന്നതിന്റെ എതിർശബ്ദമായി ഇത് കണക്കാക്കപ്പെടുന്നു.

ഗ്ലോബൽ സിസോപ്പ്
മെറ്റ-വിക്കിയിലെ നിർവ്വചനം കാണുക.

ഹൈ-ലെവൽ ഡിസിഷൻ മേക്കിങ് ബോഡി
അപ്പീൽ ചെയ്യാനാകാത്ത ഉയർന്ന ഡിസിഷൻ മേക്കിങ് ബോഡി (U4C, ArbCom, Affcom തുടങ്ങിയവ ഉദാഹരണം). വിവിധതരം പ്രശ്നങ്ങളിൽ വ്യത്യസ്ഥമായ

ഹൈ-ലെവൽ ബോഡികൾ ഇടപെട്ടേക്കാവുന്നതാണ്. ഏതെങ്കിലും ഉപയോക്താക്കളുടെ സംവാദങ്ങളിലോ നോട്ടീസ്ബോർഡിലോ ഉണ്ടാവുന്ന തീരുമാനങ്ങൾ അപ്പീൽ ചെയ്യാനാവില്ലെങ്കിലും ഈ ബോഡിക്ക് തത്തുല്ല്യമല്ല അത്.

ലോക്കൽ
ഏറ്റവും ചെറുതും അടിസ്ഥാനപരവുമായ വിക്കിമീഡിയ പ്രൊജക്റ്റോ, അഫിലിയേറ്റോ അല്ലെങ്കിൽ ഓർഗനൈസേഷനോ ആണ് ലോക്കൽ എന്ന സംജ്ഞ കൊണ്ട് ഉദ്ദേശിക്കുന്നത്. ഏറ്റവും ചെറിയ അധികാരകേന്ദ്രം എന്നും ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നു.

ഓഫ്-വിക്കി
വിക്കിമീഡിയ ഫൗണ്ടേഷന് കീഴിലല്ലാതെ നടക്കുന്ന ഓൺലൈൻ ഇടങ്ങളെ സൂചിപ്പിക്കുന്നു. വിക്കിമീഡിയന്മാർ സജീവമായി ഇടപെടുന്ന ഇടങ്ങളാണെങ്കിൽ പോലും അവ ഓഫ്-വിക്കി എന്ന് വിളിക്കപ്പെടുന്നു. ട്വിറ്റർ, വാട്ട്സാപ്പ്, ഐആർസി, ടെലഗ്രാം, ഡിസ്കോഡ് എന്നിവയൊക്കെ ഈ ഗണത്തിൽ വരുന്നു.

പേഴ്സണലി ഐഡന്റിഫൈയബിൾ ഇൻഫർമേഷൻ (PII)
ഏതെങ്കിലും ഒരു വ്യക്തിയെ വ്യക്തമായി തിരിച്ചറിയാനായി ഉപയോഗിക്കപ്പെടുന്ന വിവരങ്ങളെയാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. അജ്ഞാതനായി നിലകൊള്ളുന്ന ഒരു വ്യക്തിയെ ചിത്രീകരിക്കാനായി ഉപയോഗിക്കുന്ന ഏതൊരു വിവരവും ഈ ഗണത്തിൽ വരുന്നു.

പ്രൊജക്റ്റ് (വിക്കിമീഡിയ പ്രൊജക്റ്റ്)
വിക്കിമീഡിയ ഫൗണ്ടേഷൻ മുഖേന പ്രവർത്തിക്കുന്ന ഒരു വിക്കി.

നിർദ്ദേശങ്ങളെ സൂചിപ്പിക്കുന്ന വാക്കുകൾ
'പ്രേരിപ്പിക്കുന്നു', 'അഭിപ്രായപ്പെടുന്നു', 'ആകാവുന്നതാണ്', 'നിർദ്ദേശിക്കുന്നു', 'സാധ്യമാണ്' എന്നീ വാക്കുകൾ ഈ എൻഫോഴ്സ്മെന്റ് ഗൈഡ്‌ലൈനിൽ നിർദ്ദേശങ്ങളെ സൂചിപ്പിക്കുന്നു. അവ നിർബന്ധിതമായി നടപ്പാക്കപ്പെടുന്നവയല്ല.

ഇതര പ്ലാറ്റ്‌ഫോമുകളിൽ നടത്തപ്പെടുന്ന വിക്കിയുമായി ബന്ധപ്പെട്ട ഇടങ്ങൾ (Related space hosted on third party platforms)
വിക്കിമീഡിയയുടെ കീഴിലല്ലാതെ നടക്കുന്നതും എന്നാൽ വിക്കിമീഡിയയുമായും പ്രൊജക്റ്റുകളുമായും ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതുമായ വെബ്സൈറ്റുകൾ, പ്രൈവറ്റ് വിക്കികൾ എന്നിവയെല്ലാം. ഇവ പൊതുവേ വിക്കിമീഡിയന്മാർ നേതൃത്വം നൽകുന്നതായിരിക്കും.

ജീവനക്കാർ
വിക്കിമീഡിയ മൂവ്മെന്റ് ഓർഗനൈസേഷനിലേക്കോ, അല്ലെങ്കിൽ തത്തുല്യമായ ഏതെങ്കിലും സംഘടനകളുടെ കോൺട്രാക്ടർമാരിലേക്കോ (വിക്കിമീഡിയ കമ്മ്യൂണിറ്റി അംഗങ്ങളുമായോ വിക്കിമീഡിയ ഇടങ്ങളുമായോ സമ്പർക്കം ആവശ്യമായി വരുന്ന) നിയമിക്കപ്പെടുന്ന ജീവനക്കാരോ സ്റ്റാഫ്ഫ് മെമ്പറോ ആണ് ഈ ഗണത്തിൽ വരുന്നത്. (മൂവ്മെന്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മൂന്നാംകക്ഷി ഇടങ്ങളും ഇതിന്റെ പരിധിയിൽ വന്നേക്കാം)

സ്റ്റെവാർഡ്
മെറ്റ-വിക്കിയിലെ നിർവ്വചനം കാണുക.

വ്യവസ്ഥാ പ്രശ്നം, അല്ലെങ്കിൽ തകരാർ
ഏതെങ്കിലും പ്രത്യേക അവകാശങ്ങളുള്ള വ്യക്തികൾ ഉൾപ്പെടുന്ന യൂണിവേഴ്സൽ കോഡ് ഓഫ് കോൺഡക്റ്റ് ലംഘനങ്ങൾക്ക് ഒരു പൊതുസ്വഭാവം കാണപ്പെടുന്ന വിഷയങ്ങൾ.

വിക്കിമീഡിയ ഫൗണ്ടേഷൻ ഓഫീസ് ആക്ഷൻ പോളിസി
പോളിസി, അല്ലെങ്കിൽ തത്തുല്ല്യമായ പുതുതലമുറ പോളിസി.