രാജീവ് കൊടകര തൃശ്ശൂർ ജില്ലയിൽ ആലത്തൂർ എന്ന ഗ്രാമപ്രദേശത്ത് ജനിച്ചു.വിദ്ധ്വാഭ്യാസ കാലം മുതലേ കലാ രംഗങ്ങളിൽ മികവു കാട്ടിയ അദ്ദേഹം ആകാശവാണിയുടെ തൃശ്ശൂർ നിലയത്തിലൂടെ രചനയും അവതരണങ്ങളും നടത്തി കലാ രംഗത്തേക്ക് കടന്നുവന്നു.ഇപ്പോൾ കൊടകര കുന്നത്തറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്നു.കളരിക്കൽ കൃഷ്ണനാശാന്റെയും ദേവകി അമ്മയുടെയും മകളായ കമലമാണ് അമ്മ.ഭാര്യ,ഷീബാരാജീവ്.പ്രണവ്, പ്രവീണ എന്നിവർ മക്കളുമാണ്.