Translations:Legal:Feedback privacy statement/3/ml

താങ്കളൊരു പ്രതികരണം ചേർക്കുമ്പോൾ അത് സുതാര്യമായ രീതിയിൽ കൈകാര്യം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്തൊക്കെയാണ് പൊതുവിവരങ്ങളായി ഞങ്ങൾ കണക്കാക്കുന്നതെന്നും ഏതൊക്കെ അനുമതികളാണ് അവയിൽ ബാധകമാവുക എന്നും ഞങ്ങൾ ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ, താങ്കളുടെ സംഭാവനകൾ ഏവർക്കും എടുക്കാവുന്നതും സി.സി.0 അല്ലെങ്കിൽ സി.സി. ബൈ എസ്.എ. 3.0 അനുമതിയിലുള്ളതും ആയിരിക്കും. മറ്റുവിധത്തിൽ കുറിച്ചിട്ടില്ലെങ്കിൽ താങ്കളെ വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ, ഞങ്ങളുടെ സ്വകാര്യതാനയം പ്രകാരം വ്യക്തിപരമായി തിരിച്ചറിയാനാകുന്ന വിവരങ്ങളുടെ ഗണത്തിൽ കണക്കാക്കപ്പെടും, അതു ചിലപ്പോൾ, താങ്കളുടെ ഉപയോക്തൃനാമം പരസ്യപ്പെടുത്തുന്നത് അനുവദിച്ചേക്കാം.